ഛത്തീസ്ഗഡിലും വിഷവാതക ചോര്‍ച്ച; 7 പേര്‍ ആശുപത്രിയില്‍

റായ്പുര്‍: ഛത്തീസ്ഗഡിലും വിഷവാതക ചോര്‍ച്ച. റായ്ഗഡ് ജില്ലയിലാണ് സംഭവം.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വിഷവാതക ചോര്‍ച്ചയുണ്ടായതിനു പിന്നാലെയാണ് സമാന സംഭവം ഇവിടേയും അരങ്ങേറിയത്.

ലോക്ക്ഡൗണിനിടെ അടച്ചിട്ട പേപ്പര്‍ മില്‍ നാളുകള്‍ക്കു ശേഷം തുറന്ന് വൃത്തിയാക്കിക്കൊണ്ടിരുന്നുപ്പോള്‍ വിഷവാതകം വമിക്കുകയായിരുന്നു.

സംഭവത്തില്‍ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നു പേരുടെ ആരോഗ്യനില ഗുരുതരമാണ്. റായ്പുരിലെ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Top