വിഷം കലർത്തി മീൻ പിടുത്തം, പ്രതി പിടിയിൽ

മാന്നാർ:  മാന്നാർ ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ രാത്രിയിൽ നടത്തിയ പട്രോളിങിൽ വിഷം കലർത്തി മീൻ പിടിച്ച ആളെ പിടികൂടി. ചമ്പക്കുളം ചേരാവള്ളി ടോമി ആണ് പിടിയിലായത്. ശനിയാഴ്ച രാത്രി 11.45ന് ആറുകളിൽ നടത്തിയ രാത്രികാല പട്രോളിങിലാണ് ഇയാൾ പിടിയിലായത്.

ചമ്പക്കുളം പള്ളിക്ക് സമീപം വിഷം കലക്കി മത്സ്യബന്ധനം നടത്തുന്നതിനിടയിൽ ഫിഷറീസ് പട്രോളിങ് സംഘം ബോട്ടിൽ എത്തിയപ്പോൾ വള്ളം ആറ്റിൽ മുക്കി ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടുകയായിരുന്നു.  മത്സ്യത്തൊഴിലാളി അല്ലാത്ത ഇയാളെ പറ്റി വ്യാപകമായ പരാതികൾ നാട്ടുകാരുടെയും തദ്ദേശീയ മത്സ്യത്തൊഴിലാളി കളുടെയും ഭാഗത്ത് നിന്നും ലഭിച്ചിരുന്നു.

Top