വിഷം കഴിച്ച ശേഷം വീടിന് തീവെച്ച മധ്യ വയസ്‌കന്‍ മരിച്ചു

died

ഹരിപ്പാട്: വിഷം കഴിച്ച ശേഷം പെട്രോള്‍ ഒഴിച്ച് വീടിന് തീവെച്ച മധ്യ വയസ്‌കന്‍ മരിച്ചു. കുമാരപുരം എരിക്കാവ് ആനകേരി പറമ്പില്‍ തമ്പാന്‍ (64) ആണ് മരിച്ചത്.

വിഷം കഴിച്ച ശേഷം വീടിന് തീവെച്ച ഇയാള്‍ ഉറക്കെ നിലവിളിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. ബഹളം കേട്ട് ആണ് ഫയര്‍ ഫോഴ്സില്‍ വിവരം നല്‍കിയത്.

ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ച ശേഷം മുറിയില്‍ നിന്നും തമ്പാനെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പൊള്ളല്‍ ഏറ്റിട്ടില്ലെങ്കിലും വിഷം ഉള്ളില്‍ ചെന്നതിനാലാണ് മരണം സംഭവിച്ചത്.

മക്കളും മരുമക്കളും ജോലി സംബന്ധമായി ദൂരെ സ്ഥലങ്ങളിലാണ്. മാനസികമായി പ്രശ്‌നമുള്ള ആളാണെന്നും കഴിഞ്ഞ ദിവസം വീടിന് തീ ഇടുമെന്ന് ഇയാള്‍ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

Top