പൊയിമോ കസ്റ്റമൈസ്ഡ് ഇനഫ്ലേറ്റബിൾ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ചു

ടോക്കിയോ യൂണിവേർസിറ്റിയിൽ നിന്നുള്ള എട്ട് ജാപ്പനീസ് ഡിസൈനർമാരാണ് ഇലക്ട്രിക് മോട്ടോർസൈക്കിൾ മോഡലുകളിലൊന്നായ പൊയിമോ രൂപകൽപ്പന ചെയ്തത്. പേര് സൂചിപ്പിക്കുന്നത് പോലെ, പൊയിമോ (POrtable and Inflatable MObility) പരസ്പരം ബന്ധിപ്പിച്ച നിരവധി ഇനഫ്ലേറ്റ് ചെയ്യാവുന്ന (കാറ്റ് നിറച്ച് വീർപ്പിക്കാവുന്ന) ഭാഗങ്ങൾ ഉൾക്കൊള്ളുന്നു. ഇത് എളുപ്പത്തിൽ മടക്കി ബാക്ക്‌പാക്കിലിടാനും സാധ്യമാക്കുന്നു. കൂടാതെ എവിടെയും ഓടിക്കാവുന്ന ഇലക്ട്രിക് മോട്ടോറും ലഭിക്കുന്നു.

ജാപ്പനീസ് ടെക്നോളജി കമ്പനിയായ മെർകാരി R4D -യുമായി സഹകരിച്ചാണ് പൊയിമോ വികസിപ്പിച്ചെടുത്തത്, മോഡസലുകൾ UIST 2020 ഓൺലൈൻ കോൺഫറൻസിൽ അവതരിപ്പിക്കും. ഇപ്പോൾ ഇലക്ട്രിക് സ്കൂട്ടർ, ഡെവലപ്പർമാർ അടുത്തിടെ ഒരു കസ്റ്റം ഫിറ്റ് എഡിഷൻ പുറത്തിറക്കി. ഉപഭോക്താവിന്റെ ശരീരത്തിനും റൈഡിംഗ് ശൈലിക്കും അനുസൃതമായി രൂപകൽപ്പന ചെയ്യാൻ കഴിയുന്നതാണിത്. തന്റെ റൈഡിംഗ് പൊസിഷൻ സങ്കൽപ്പിക്കുന്ന റൈഡറിന്റെ ചിത്രമെടുത്ത് നൽകുന്നതിലൂടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.

ആ ചിത്രങ്ങൾ ഉപയോഗിച്ച്, പ്രത്യേക സോഫ്റ്റ്‌വെയര്‍ അതിന്റെ വലുപ്പത്തിലുള്ള ഒരു റൈഡറെ അവരുടെ ഇഷ്ടപ്പെട്ട പെസിഷനിൽ ഉൾക്കൊള്ളാൻ ഇഷ്‌ടാനുസൃതമായി തയ്യാറാക്കിയ സ്കൂട്ടറിന്റെ ഒരു 3D കമ്പ്യൂട്ടർ മോഡൽ നിർമ്മിക്കുന്നു. ശേഷം സോഫ്റ്റ്‌വെയര്‍ ഓട്ടോമാറ്റിക്കായി മൊത്തത്തിലുള്ള രൂപകൽപ്പന ക്രമീകരിക്കുന്നതിനാൽ വാഹനത്തിന്റെ കരുത്ത്, സ്ഥിരത, പ്രവർത്തനക്ഷമത എന്നിവയിൽ വിട്ടുവീഴ്ചയില്ല. മോഡൽ തയ്യാറായിക്കഴിഞ്ഞാൽ അത് നിർമ്മാതാവിന് അയയ്‌ക്കും. യഥാർത്ഥ സ്കൂട്ടർ, വീലുകൾ ഉൾപ്പെടെ ഇനഫ്ലേറ്റ് ചെയ്യാവുന്ന ഏഴ് വ്യത്യസ്ത വിഭാഗങ്ങളായി താരതമ്യേന കഠിനമായ പ്ലാസ്റ്റിക് ഫാബ്രിക്കിൽ നിന്ന് നിർമ്മിക്കും.

ഗവേഷണ സംഘം യഥാർത്ഥത്തിൽ ഇലക്ട്രിക് മോട്ടോർസൈക്കിൾ ടൈപ്പ്, മാനുവൽ വീൽചെയർ ടൈപ്പ് പൊയിമോ എന്നിവയുടെ ഒന്നിലധികം പ്രോട്ടോടൈപ്പുകൾ നിർമ്മിച്ചിട്ടുണ്ട്. ഇലക്ട്രിക് ബൈക്ക് ടൈപ്പ് നിർമ്മിച്ചിരിക്കുന്നത് വീലുകൾ ഉൾപ്പെടെ ഇനഫ്ലേറ്റ് ചെയ്യാവുന്ന ഏഴ് ഘടനകളെ സംയോജിപ്പിച്ചാണ്. ചെറിയ ബ്രഷ്‌ലെസ്സ് മോട്ടോറും ലിഥിയം അയൺ ബാറ്ററിയുമാണ് ഇതിൽ പ്രവർത്തിക്കുന്നത്. മണിക്കൂറിൽ ആറ് കിലോമീറ്റർ വേഗതയിൽ പോയിമോ മോട്ടോർസൈക്കിളിന് സഞ്ചരിക്കാനാവും. ഒരൊറ്റ ചാർജിൽ ഏകദേശം ഒരു മണിക്കൂർ പ്രവർത്തിക്കുന്ന ഇതിന്റെ ഭാരം 9.0 കിലോഗ്രാം മാത്രമാണ്.

മാനുവൽ വീൽചെയർ ടൈപ്പ് നിർമ്മിച്ചിരിക്കുന്നത് വീലുകൾ ഉൾപ്പെടെ അഞ്ച് ഇനഫ്ലേറ്റ് ചെയ്യാവുന്ന ഘടനകളെ സംയോജിപ്പിച്ചാണ്. ഇത് മാനുവൽ ആയതിനാൽ, മോട്ടോർ അല്ലെങ്കിൽ ബാറ്ററി ഇൻസ്റ്റാൾ ചെയ്തിട്ടില്ല. ഇതിനറെ മൊത്തം ഭാരം ഏകദേശം 6.5 കിലോഗ്രാം ആണ്, ഒരു സാധാരണ വീൽചെയറിനെ അപേക്ഷിച്ച് ഭാരം പകുതിയാണ്.

Top