ഇപ്പോഴാണ് തിരിച്ചറിഞ്ഞത് ഞങ്ങള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലാണെന്ന്; മൗറിഞ്ഞോയെ കുത്തി പോഗ്ബ

മോശം പരിശീലനത്തെ തുടര്‍ന്ന് അടുത്തിടെയാണ് സൂപ്പര്‍ ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൗറിഞ്ഞോയെ ക്ലബില്‍ നിന്ന് പുറത്താക്കിയത്. മൗറിഞ്ഞോ ടീമില്‍ നിന്ന് പോയത് ശരിക്കും ആഘോഷമാക്കിയത് പോഗ്ബയാണ്.

പ്രീമിയര്‍ ലീഗില്‍ ബേണ്‍മൗത്തിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍ത്തപ്പോള്‍ ഇരട്ട ഗോളുമായി വീണ്ടും പോഗ്ബ ആര്‍മാദിക്കുകയായിരുന്നു.മൗറിഞ്ഞോ ക്ലബ് വിട്ടതിന് പിന്നാലെ ഇത് രണ്ടാം വട്ടമാണ് പോഗ്ബ ഇരട്ട ഗോള്‍ നേടുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റേതാവട്ടെ തുടര്‍ച്ചയായ മൂന്നാം ജയവും.

മൗറിഞ്ഞോ ക്ലബ് വിട്ടതോടെ അക്ഷരാര്‍ത്തത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും പോഗ്ബയും ഒന്നാകെ ആഘോഷിക്കുകയാണെന്ന് തന്നെ പറയാം. അതു മാത്രവുമല്ല ബേണ്‍മൗത്തിനെതിരെയുള്ള മത്സരത്തിന്റെ ജയത്തിന് ശേഷം പൊഗ്‌ബെ മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിക്കും മൗറിഞ്ഞോയെ തരം താഴ്ത്തിക്കൊണ്ടുള്ളത് തന്നെയായിരുന്നു.

പോഗ്ബയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു-ഞങ്ങള്‍ക്ക് ആക്രമിക്കണമായിരുന്നു. മാനേജര്‍ ആവശ്യപ്പെട്ടതും അതാണ്. അതാണ് ഞങ്ങള്‍ ചെയ്യുന്നത്. നിങ്ങള്‍ കളിക്കാരുടെ പ്രതികരണം കണ്ടില്ല. എല്ലാവരും ആസ്വദിക്കുകയാണ്. ഇപ്പോഴാണ് ഞങ്ങള്‍ തിരിച്ചറിഞ്ഞത് ഞങ്ങള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലാണ് എന്നും മൗറിഞ്ഞോയെ കുത്തി പോഗ്ബ മത്സരത്തിന് ശേഷം പറഞ്ഞു.

ഏതായാലും മൗറിഞ്ഞോയെ പറ്റി പൊഗ്ബ പറഞ്ഞ വാക്കുകള്‍ ആരാധകര്‍ ഇഴ കീറി പരിശോധിക്കുകയാണ്. പൊഗ്ബ പറഞ്ഞ വാക്കുകള്‍ ശരിക്കും മൗറിഞ്ഞോയെ കുത്തിപ്പറഞ്ഞത് തന്നെയാണ് എന്നാണ് ആരാധകര്‍ പറയുന്നത്.

Top