നൊബേല്‍ ജേതാക്കളുടെ പേരുകള്‍ ചോര്‍ത്തിയ കാതറിന ഫ്രോസ്റ്റെന്‍സണ്‍ സ്വീഡിഷ് അക്കാദമി വിട്ടു

ഓസ്ലോ: നൊബേല്‍ ജേതാക്കളുടെ പേരുകള്‍ ചോര്‍ത്തിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് നൊബേല്‍ സമ്മാന നിര്‍ണയസമിതിയംഗവും സാഹിത്യകാരിയുമായ കാതറിന ഫ്രോസ്റ്റെന്‍സണ്‍ സ്വീഡിഷ് അക്കാദമി അംഗത്വം ഒഴിഞ്ഞു.

സ്വീഡിഷ് അക്കാദമി വിടാന്‍ കാതറിന ഫ്രോസ്റ്റെന്‍ തീരുമാനിച്ചതായി അക്കാദമി പ്രസ്താവനയില്‍ അറിയിച്ചു. ലൈംഗിക, സാമ്പത്തിക അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് കാതറിന ഫ്രോസ്റ്റെന്‍സണും ഭര്‍ത്താവ് ഴാങ് ക്ലോദ് ആര്‍നോള്‍ട്ടും ജയില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. കാതറിന ഫ്രോസ്റ്റെന്‍സണിന്റെയും ഭര്‍ത്താവ് ഴാങ് ക്ലോദ് ആര്‍നോള്‍ട്ടിന്റെയും പേരിലുയര്‍ന്ന അഴിമതിയാരോപണങ്ങളെത്തുടര്‍ന്ന് 2018ല്‍ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നില്ല.

ഴാങ് ക്ലോദിന്റെ പേരില്‍ 18 സ്ത്രീകളാണ് ആരോപണം ഉന്നയിച്ചത്. ഇവരെ ആര്‍നോള്‍ട്ട് ലൈംഗികമായി ഉപയോഗിച്ചത് സ്വീഡിഷ് അക്കാദമിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍വെച്ചായിരുന്നു. ആരോപണത്തിന്റെ പേരില്‍ ഇദ്ദേഹത്തിന്റെ ഭാര്യ കാതറിനയെ സമിതിയില്‍നിന്ന് പുറത്താക്കേണ്ടതില്ലെന്ന് സ്വീഡിഷ് അക്കാദമി വോട്ടെടുപ്പിലൂടെ അന്ന് തീരുമാനിച്ചിരുന്നു.

Top