കവി കുരീപ്പുഴയ്‌ക്കെതിരായ ആക്രമണം; ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Kureeppuzha

കടയ്ക്കല്‍: കവി കുരീപ്പുഴ ശ്രീകുമാറിന് നേരെയുണ്ടായ ആക്രമണത്തില്‍ ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്.

കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രി ഒമ്പതിനായിരുന്നു കുരീപ്പുഴക്കെതിരെ ആക്രമണം നടന്നത്. കുരീപ്പുഴ ഉദ്ഘാടന പ്രസംഗത്തില്‍ വര്‍ത്തമാനകാല സംഭവങ്ങളും പ്രതിപാദിച്ചിരുന്നു. പ്രസംഗം കഴിഞ്ഞ് വാഹനത്തില്‍ കയറുന്നതിനിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് കൈയേറ്റം നടത്തുകയായിരുന്നു. വാഹനവും കേടുവരുത്തി.

സംഘാടകരും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജെ.സി. അനില്‍ ഉള്‍പ്പെടെയുള്ളവരും ഓടിക്കൂടി കുരീപ്പുഴയെ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Top