രാമായണം കത്തിക്കണമെന്നു പറഞ്ഞവരുടെ പിന്‍ഗാമികള്‍ ഇന്ന് പഠിപ്പിക്കണമെന്ന്; അക്കിത്തം

കോഴിക്കോട്: രാമായണം കത്തിക്കണമെന്നു വിളിച്ചു പറഞ്ഞവരുടെ പിന്‍ഗാമികള്‍ ഇന്ന് രാമായണം ജനങ്ങളെ പഠിപ്പിക്കണമെന്നാണു പറയുന്നതെന്ന് മഹാകവി അക്കിത്തം.

ഭാരതീയ കമ്യൂണിസത്തിന്റെ ആണിവേര് ഋഗ്വേദമാണെന്നും, കെ.ദാമോദരനെപ്പോലെ ചിലര്‍ അത്തരത്തില്‍ ചിന്തിച്ചവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍, അവരുടെ പിന്‍ഗാമികള്‍ കഴിയുന്നിടത്തോളം ഈ സംസ്‌കൃതിയെ അവഹേളിക്കാനാണു ശ്രമിച്ചതെന്നും അക്കിത്തം പറഞ്ഞു. ബാലഗോകുലം സംസ്ഥാന വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എം.എ.കൃഷ്ണന്‍ നവതിയാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Top