വിങ്ങ് കമാന്‍ഡര്‍ക്ക് കവിതയിലൂടെ ആദരവ് നൽകി സോഹൻ റോയ്

പാകിസ്ഥാൻ കസ്റ്റഡിയില്‍ പോലും ആത്‍മവീര്യം കൈവിടാതെ നിന്ന വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് കവിതയിലൂടെ ആദരവ് നൽകി സോഹൻ റോയ്.

ചലച്ചിത്ര സംവിധായകനും ഡോക്യുമെന്ററി നിർമ്മാതാവുമായ സോഹൻ റോയിയുടെ വരികൾ സംഗീത സംവിധായകൻ ബി ആർ ബിജുറാമാണ് ആലപിച്ചത്. റോയിയുടെ വരികൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

സോഹൻ റോയിയുടെ കവിതയിലെ വരികൾ

തുരത്തി വിട്ട ശത്രുവിന്‍ കരങ്ങളില്‍ പെടുമ്പോഴും
തനിച്ച്‌ പീഡനങ്ങളേറ്റ് രക്തമൂറിടുമ്പോഴും
തരിച്ചിടാതെ ധീരനായി തലയുയര്‍ത്തി നിന്നവന്‍
തിരിച്ചു വന്നണഞ്ഞിടാന്‍ കൊതിച്ചിടുന്നു ഭാരതം

സമകാലിക വിഷയങ്ങളെ ആസ്‌പദമാക്കി ഓരോ ദിവസവും ഓരോ കവിതയെഴുതി ആലപിച്ച് ഗിന്നസ് റെക്കോഡ് നേടാൻ ഒരുങ്ങുകയാണ് സോഹൻ റോയിയും ബി. ആർ ബിജുറാമും.

Top