കോണ്‍ഗ്രസ് നേതാവിനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു!

തിലാന്നൂര്‍: കോണ്‍ഗ്രസ് നേതാവിനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. മുന്‍ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റും, സേവാദള്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവുമായ തിലാന്നൂരിലെ പി.പി ബാബുവിനെയാണ് (52) ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒമ്പതര വയസ്സുകാരിയെ ഇയാള്‍ നാലു വര്‍ഷത്തോളമായി പീഡിപ്പിക്കുകയാണ്. സംഭവം പുറത്തായതോടെ ഇയാള്‍ക്കെതിരെ കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

പീഡനത്തിന് ഇരയായ കുട്ടി സ്‌കൂളില്‍ മാനസിക അസ്വാസ്ഥ്യം കാണിക്കുകയും തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇവരുടെ ചോദ്യംചെയ്യലിലാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്. ബാബുവിനെ വെള്ളിയാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ തലശ്ശേരി സിജെഎം കോടതിയില്‍ ഹാജരാക്കി.

Top