പോക്‌സോ കേസില്‍ ഒളിവിലായിരുന്ന എസ്.ഐ കോടതിയില്‍ കീഴടങ്ങി

തിരുവന്തപുരം: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന എസ്.ഐ കീഴടങ്ങി. തിരുവനന്തപുരം ബോംബ് സ്‌ക്വാഡ് എസ്.ഐ സജീവ് കുമാറാണ് തിരുവനന്തപുരം പോക്സോ കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വൈകുന്നേരം സജീവ് കുമാറിന്റെ ക്വാര്‍ട്ടേഴ്സിലെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് എസ്.ഐ.ക്കെതിരേ പോക്സോ വകുപ്പ് ചുമത്തി പേരൂര്‍ക്കട പോലീസ് കേസെടുത്തത്. തുടര്‍ന്ന് ഒളിവിലായ സജീവ് കുമാറിനെഇന്റലിജന്‍സ് മേധാവി സസ്‌പെന്‍ഡ് ചെയ്തു. ഇതിനു പിന്നാലെയാണ് ഇയാള്‍ കോടതിയില്‍ ഹാജരായത്.

Top