കൊല്ലത്ത് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബന്ധു അറസ്റ്റിൽ

കൊല്ലം : കൊല്ലം അഞ്ചലിൽ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  35 വയസുകാരനെ ആണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തിട്ടുണ്ട്.

പെൺകുട്ടിയുടെ വീടിന്റെ സമീപത്താണ് മാതാവിന്റെ ബന്ധു കൂടിയായ പ്രതി താമസിച്ചിരുന്നത്. പല ദിവസങ്ങളിലായി ഇയാളുടെ വീട്ടിൽ വച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്. പീഡനം സഹിക്ക വയ്യാതെ കുട്ടി മാതാവിനോട് പറയുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാവ് ചൈൽഡ് ലൈനിൽ വിവരമറിയിച്ചു .

ചൈൽഡ് ലൈൻ പ്രവർത്തകരാണ് അഞ്ചൽ പൊലീസിന് വിവരം കൈമാറിയത്. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിൽ അഞ്ചൽ പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തു. അഞ്ചൽ സിഐ അനിൽകുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.

 

video

Top