പെണ്‍കുട്ടിയുടെ നഗ്‌നഫോട്ടോകള്‍ പ്രചരിപ്പിച്ചു; യുവാവ് പിടിയില്‍

arrest

കൊച്ചി: പെണ്‍കുട്ടിയുടെ നഗ്‌നഫോട്ടോകള്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് കരവാന്‍തുരുത്തി സ്വദേശിയും ഫറൂഖില്‍ വടക്കുപ്പാടം കണ്ടാട്ടില്‍ അപ്പാര്‍ട്ടുമെന്റില്‍ താമസക്കാരനുമായ മുഹമ്മദ് സഫ്വാനെ (22) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുമായി ഉണ്ടായിരുന്ന സൗഹൃദം തകര്‍ന്നപ്പോള്‍ തനിക്ക് പക തോന്നിയതാണെന്നും തുടര്‍ന്നാണ് ഫോട്ടോകള്‍ പോസ്റ്റ് ചെയ്തതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് പ്രതിയെ പിടികൂടിയത്.

Top