പോക്‌സോ കേസ് പ്രതിയെ പിടികൂടാന്‍ ചെന്ന എസ്.ഐയ്ക്ക് നേരെ ആക്രമണം

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയെ പിടികൂടാന്‍ എത്തിയ പൊലീസ് സംഘത്തിന് നേരെ അക്രമം. തിരുവനന്തപുരം കരിമഠം കോളനി സ്വദേശി നിയാസിനെ പിടികൂടാന്‍ ചെന്ന ഫോര്‍ട്ട് എസ്‌ഐ എസ്.വിമലിനെ കുത്തി പരുക്കേല്‍പ്പിക്കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നു.

എസ്.ഐയെ കുത്തി പരുക്കേല്‍പ്പിച്ച പ്രതി സ്വന്തം ശരീരവും കുപ്പിചില്ലുകൊണ്ടു വരഞ്ഞു. പരുക്കേറ്റ എസ്‌ഐയെ ഗവ. ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി നിസാം രക്ഷപ്പെട്ടു.

15 വയസ്സുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നിസാമിന അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പൊലീസ് സംഘത്തിനു നേരേ പ്രതിയും ബന്ധുക്കളും ക്രിമിനലുകളായ സുഹൃത്തുക്കളും ചേര്‍ന്നാണ് അക്രമണം നടത്തിയത്.

ബിയര്‍ കുപ്പി പൊട്ടിച്ചു സ്വന്തം ശരീരത്തിലും തലയിലും മുറിവേല്‍പ്പിച്ച ശേഷം രക്തം എസ്‌ഐയുടെ കൈയില്‍ പുരട്ടാന്‍ ശ്രമിച്ചു. ഇതു തടയാന്‍ ശ്രമിക്കുമ്പോഴാണു എസ്‌ഐയുടെ കൈക്ക് കുത്തേറ്റത്. സംഭവത്തില്‍ നിയാസിന്റെ പിതാവിനെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Top