മലപ്പുറത്ത് പോക്‌സോ കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മലപ്പുറം: പയ്യനാട് പോക്‌സോ കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വയലില്‍ കുത്തേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് രാവിലെ 11.30 ന് വീടിനടുത്തുള്ള കവിങ്ങിന്‍ തോട്ടത്തില്‍ വെച്ചാണ് സംഭവം നടന്നത്. ഇയാളെ രാവിലെ മുതല്‍ കാണാനില്ലായിരുന്നു. മരിച്ചയാളുടെ അയല്‍ക്കാരനാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. ഇയാള്‍ മഞ്ചേരി പൊലീസില്‍ കീഴടങ്ങിയെന്നും സൂചനയുണ്ട്.

ഇയാളുടെ സഹോദരിയുടെ മകളെ പീഡിപ്പിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. കുത്താനുപയോഗിച്ചതെന്ന് കരുതുന്ന കത്തി മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിക്കുകയും ചെയ്തു. 2016 ലാണ് പോക്‌സോ കേസിനാസ്പദമായ സംഭവം നടന്നത്.

Top