13കാരിയെ പീഡിപ്പിച്ച പ്രതി പൊലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു

arrest

തൃശൂർ : 13കാരിയെ പീഡിപ്പിച്ച പോക്സോ കേസ് പ്രതി കൊല്ലത്ത് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. തൃശ്ശൂർ സ്വദേശിയായ ബാദുഷയാണ് കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് ബാദുഷായെ  പാലക്കാട് കൊപ്പത്ത് 13 വയസുകാരിയെ പീഡിപ്പിച്ച കേസിൽ കുളത്തൂപ്പുഴ പൊലീസ് പിടികൂടിയത്.

ബാദുഷയ്ക്ക് വേണ്ടി കൊല്ലം ജില്ലയിൽ പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന് ശേഷം സംസ്ഥാനത്ത് പല ഭാഗത്തും കുറ്റവാളികൾ രക്ഷപ്പെടുന്നത് വ്യാപകമായിരിക്കുകയാണ്.

Top