പോക്കോ എഫ് 3 ജിടി സ്മാർട്ഫോൺ ഉടനെത്തും

വോമിയുടെ പുതിയ സബ് ബ്രാൻഡായ പോക്കോ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും. പോക്കോ എഫ് 3 ജിടി മോഡൽ ആണ് പുറത്തിറങ്ങാൻ ഒരുങ്ങുന്നത് . ഈ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ ക്യു 3 ൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

ഒരു മിഡ് റേഞ്ച് ഗെയിമിംഗ് സ്മാർട്ട്‌ഫോണാണ് പോക്കോ എഫ് 3 ജിടി. ഗെയിമിംഗ് കേന്ദ്രീകരിച്ചുള്ള ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുമെന്നും, മറ്റുള്ള സെഗ്‌മെന്റിലെ സ്മാർട്ഫോണുകളിൽ നിന്നും ഇത് വേർതിരിച്ചറിയാൻ കഴിയുമെന്നതും വ്യക്തമാണ്. ഡൈമെൻസിറ്റി 1200 SoC പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിനെ ശക്തിപ്പെടുത്തുന്നുവെന്ന് പോക്കോ ഇതിനകം സ്ഥിരീകരിച്ചു.

6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 1,299 യുഎസ് ഡോളർ (ഏകദേശം 95,325 രൂപ) വിലയാണ് വെബ്‌സൈറ്റിൽ പോക്കോ എഫ് 3 ജിടിക്ക് നൽകിയിരിക്കുന്നത്. എഫ്‌എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് പോക്കോ എഫ് 3 ജിടിയിൽ നൽകിയിട്ടുള്ളത്.

മീഡിയാടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസർ ആയിരിക്കും ഈ സ്മാർട്ട്‌ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. 6 നാനോമീറ്റർ നിർമ്മാണ പ്രക്രിയയെ അടിസ്ഥാനമാക്കിയുള്ള ആർം മാലി-ജി 77 എംസി 9 ജിപിയുവുള്ള ഒരു ഒക്ടാ കോർ SoC പ്രോസസറാണ് ഇതിലുള്ളത്.

Top