പോക്കോ എക്‌സ് 3 എന്‍എഫ്‌സി അവതരിപ്പിച്ചു

പോക്കോ എക്സ് 3 എന്‍എഫ്സി അവതരിപ്പിച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ലോഞ്ച് ചെയ്ത പോക്കോ എക്സ് 2 ന്റെ പിന്‍ഗാമിയാണ് ഈ ഡിവൈസ്.

പോക്കോ എക്സ് 3 എന്‍എഫ്സിയുടെ ബേസിക് 6 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് യൂറോ 229 (ഏകദേശം 19,900 രൂപ) വില വരുന്നു. അതേസമയം 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് യൂറോ 269 (ഏകദേശം 23,400 രൂപ) വിലയുണ്ട്. കോബാള്‍ട്ട് ബ്ലൂ, ഷാഡോ ഗ്രേ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് പോക്കോ എക്സ് 3 വരുന്നത്. സെപ്റ്റംബര്‍ 8 മുതല്‍ ഫോണ്‍ വില്‍പ്പനയ്ക്കെത്തും.

ഈ പോക്കോ എക്സ് 3 എന്‍എഫ്സി ബേസ് വേരിയന്റ് ആദ്യവിലയായ യൂറോ 199 (ഏകദേശം 17,300 രൂപ), ടോപ്പ് ടയര്‍ വേരിയന്റ് യൂറോ 249 (ഏകദേശം 21,700 രൂപ) തുടങ്ങിയ വിലയിലായിരിക്കും ഈ ഡിവൈസ് വില്‍പ്പനയ്‌ക്കെത്തുന്നത്. ഈ ഓഫര്‍ സെപ്റ്റംബര്‍ 11 വരെ ലഭ്യമാകും.

ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമായി വരുന്ന എംഐയുഐ 12 പ്ലാറ്റ്ഫോമിലാണ് ഡ്യുവല്‍ സിം (നാനോ) വരുന്ന പോക്കോ എക്സ് 3 എന്‍എഫ്സി പ്രവര്‍ത്തിക്കുന്നത്. 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്പ്ലേ, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, ഡൈബാമിക് സ്വിച്ച് സവിശേഷത, 240 ഹെര്‍ട്‌സ് ടച്ച് സാമ്പിള്‍ റേറ്റ്, എച്ച്ഡിആര്‍ 10 സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയ സവിശേഷതകളോടെയാണ് വരുന്നത്. കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍ ഈ ഹാന്‍ഡ്സെറ്റിന് ഉണ്ട്. 6 ജിബി റാമുള്ള ഫോണിന് പുതുതായി അവതരിപ്പിച്ച ഒക്ടാ-കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 732 ജി SoC, അഡ്രിനോ 618 ജിപിയു എന്നിവയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നത്.

64 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 682 പ്രൈമറി സെന്‍സര്‍, എഫ് / 1.73 ലെന്‍സ്, 13 മെഗാപിക്‌സല്‍ സെന്‍സര്‍, 119 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സ്, 2- മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍ എന്നിവ വരുന്ന ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പാണ് പോക്കോ എക്സ് 3 എന്‍എഫ്സിക്ക് വരുന്നത്. ഈ ഹാന്‍ഡ്‌സെറ്റിനെ മുന്‍വശത്തായി പഞ്ച്-ഹോള്‍ കട്ടൗട്ടില്‍ വരുന്ന 20 മെഗാപിക്‌സല്‍ സെന്‍സര്‍ ലഭിക്കും.

മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ വികസിപ്പിക്കാവുന്ന 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് പോക്കോ എക്സ് 3 എന്‍എഫ്സിയില്‍ വരുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ വൈ-ഫൈ, ബ്ലൂടൂത്ത്, 4 ജി, ജിപിഎസ് / എ-ജിപിഎസ്, ഐആര്‍ ബ്ലാസ്റ്റര്‍, എന്‍എഫ്സി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക്, ചാര്‍ജ്ജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നു. 33W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5,160mAh ബാറ്ററിയാണ് ഈ ഹാന്‍ഡ്‌സെറ്റിനുള്ളത്. ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സ്‌കാനറും സജ്ജീകരിച്ചിട്ടുണ്ട്.

Top