പോക്കോ എക്‌സ്3 ഇന്ത്യന്‍ വിപണിയിലെത്തി

പോക്കോ എക്സ് 3 സ്മാർട്ട്ഫോൺ ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇറക്കിയ എക്‌സ് 2ന്റെ പിന്‍ഗാമിയാണ് പോക്കോ എക്‌സ്3. കൊബാള്‍ട്ട് ബ്ലൂ, ഷാഡോ ഗ്രേ നിറങ്ങളില്‍ ഈ സ്മാർട്ഫോൺ ലഭ്യമാകും.

6ജിബി+64ജിബി സ്റ്റോറേജ് വരുന്ന ബേസ് മോഡലിന് 16,999 രൂപയാണ് വില. 6ജിബി+128ജിബി മോഡലിന് 18,499 രൂപയും 8ജിബി+128ജിബി മോഡലിന് 19,999 രൂപയുമാണ് വില. 64മെഗാപിക്‌സല്‍ സോണി ഐ എം എക്‌സ് 682 ആണ് ക്വാഡ് റിയര്‍ ക്യാമറയിലെ പ്രൈമറി സെൻസറായി വരുന്നത്. കൂടെ 13 മെഗാപിക്‌സല്‍ സെന്‍സര്‍, രണ്ട് മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍ എന്നിവയുമുണ്ട്.

6,000 എം എ എച്ച്‌ ബാറ്ററി, 33 വാട്ട് അതിവേഗ ചാര്‍ജിംഗ് എന്നീ സവിശേഷതകളും ഈ സ്മാർട്ഫോണിനുണ്ട്. ഈ മാസം 29ന് ഉച്ചക്ക് 12 മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ ഫോണ്‍ ലഭിക്കും.

video

Top