പോക്കോ എക്‌സ് 3 സ്മാര്‍ട്‌ഫോണ്‍ ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും

പോക്കോ എക്‌സ് 3 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും. യൂറോപ്പില്‍ അവതരിപ്പിച്ച ഡിവൈസിന് 6 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 229 യൂറോയും(ഏകദേശം 19,900 രൂപ) 6 ജിബി + 128 ജിബി വേരിയന്റിന് 269 യൂറോയും (ഏകദേശം 23,400 രൂപ) വിലയുണ്ട്.

പോക്കോ എക്‌സ്3 എന്‍എഫ്‌സി സ്മാര്‍ട്ട്‌ഫോണ്‍ കോബാള്‍ട്ട് ബ്ലൂ, ഷാഡോ ഗ്രേ കളര്‍ ഓപ്ഷനുകളിലാണ് യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പോക്കോ എക്‌സ്3 എന്‍എഫ്സി സ്മാര്‍ട്ട്‌ഫോണിലുള്ള ബാറ്ററിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ ബാറ്ററിയുമായിട്ടായിരിക്കും പോക്കോ എക്‌സ് 3 പുറത്തിറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പോക്കോ എക്‌സ് 3 എന്‍എഫ്സിയുടെ രണ്ട് മോഡലുകളേക്കാളും ഉയര്‍ന്ന 8 ജിബി റാം വേരിയന്റുമായിട്ടായിരിക്കും എക്‌സ് 3 സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങുക.

120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേയാണ് പോക്കോ എക്‌സ്3 സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ടായിരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 732ജി എസ്ഒസിയുടെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണില്‍ 33W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറായിരിക്കും ഡിവൈസില്‍ പോക്കോ ഉള്‍പ്പെടുത്തുക.

64 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 682 പ്രൈമറി സെന്‍സര്‍, 13 മെഗാപിക്‌സല്‍ 119 ഡിഗ്രി വൈഡ് ആംഗിള്‍ സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പുമായിട്ടായിരിക്കും പോക്കോ എക്‌സ് 3 സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തുക. ഡിവൈസിന്റെ മുന്‍വശത്ത് സെല്‍ഫികള്‍ക്കായി 20 മെഗാപിക്‌സല്‍ സെന്‍സറും കമ്പനി നല്‍കും. ഡിസ്‌പ്ലെയിലെ ഹോള്‍-പഞ്ച് കട്ട് ഔട്ടിലായിരിക്കും ഈ സെല്‍ഫി ക്യാമറ സ്ഥാപിക്കുക.

Top