പോക്കോ എം3 സ്മാര്‍ട്‌ഫോണിന് വീണ്ടും വില വര്‍ധനവ്

വോമിയുടെ സബ് ബ്രാന്റ് ആയിരുന്ന പോക്കോ ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ വില വര്‍ധിപ്പിച്ചു. പോക്കോ എം3 സ്മാര്‍ട്ട്‌ഫോണിനാണ് വില കൂട്ടിയിരിക്കുന്നത്. ഇത് മൂന്നാമത്തെ വില വര്‍ധനവമാണ് ഡിവൈസിന് ലഭിക്കുന്നത്.

പോക്കോ എം3 സ്മാര്‍ട്ട്‌ഫോണിന് ഇപ്പോള്‍ 500 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഡിവൈസിന്റെ 4 ജിബി റാം മോഡലിനാണ് വില വര്‍ധിപ്പിച്ചത്. 4 ജിബി റാം മോഡലിന് ഇപ്പോള്‍ 10,999 രൂപയാണ് വില. ഈ മോഡല്‍ ലോഞ്ച് ചെയ്തത് 9,999 രൂപയ്ക്കായിരുന്നു. 10,499 രൂപയായിരുന്നു കഴിഞ്ഞ ദിവസം വരെ ഡിവൈസിന്റ വില. 6 ജിബി റാം മോഡലിന്റെ 11,999 രൂപയാണ് വില. ഫ്‌ലിപ്പ്കാര്‍ട്ടിലും കമ്പനിയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോറുകളിലും പുതുക്കിയ വില അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

6.5 ഇഞ്ച് എഫ്എച്ച്ഡി + ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ഈ ഡിസ്‌പ്ലെയ്ക്ക് 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനും ഉണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 662 എസ്ഒസിയുടെ കരുത്തിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 6 ജിബി വരെ റാമുള്ള ഡിവൈസില്‍ ആന്‍ഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12 ആണ് ഉള്ളത്. 64 ജിബി യുഎഫ്എസ് 2.1 ഇന്റേണല്‍ സ്റ്റോറേജ്, 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജ് എന്നീ സ്റ്റോറേജ് ഒപ്ഷനുകളില്‍ ഫോണ്‍ ലഭ്യമാകും.

ഫോട്ടോഗ്രാഫിക്കായി 48 എംപി ട്രിപ്പിള്‍ ക്യാമറ സെറ്റപ്പും നല്‍കിയിട്ടുണ്ട്. 2 എംപി മാക്രോ ക്യാമറയും മറ്റൊരു 2 എംപി ഡെപ്ത് സെന്‍സറുമാണ് ഡിവൈസിലുള്ളത്. മൂവി ഫ്രെയിം, ടൈം-ലാപ്‌സ്, നൈറ്റ് മോഡ് തുടങ്ങി നിരവധി ക്രിയേറ്റീവ് മോഡുകളും ഡിവൈസില്‍ ഉണ്ട്. ഡിവൈസിന്റെ മുന്‍വശത്ത് വാട്ടര്‍ ഡ്രോപ്പ് സ്റ്റെയിലിലുള്ള 8 എംപി സെന്‍സറും നല്‍കിയിട്ടുണ്ട്. 18W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 6,000 mAh ബാറ്ററിയാണ് പോക്കോ എം3 സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുള്ളത്.

ഈ ഡിവൈസില്‍ സുരക്ഷയ്ക്കായി ഒരു വശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ സിം (നാനോ) സപ്പോര്‍ട്ടുള്ള ഡിവൈസില്‍ 512 ജിബി വരെ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാന്‍ പ്രത്യേക മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഉണ്ട്. ഫോണില്‍ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി വോള്‍ട്ടി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, ഇന്‍ഫ്രാറെഡ് (ഐആര്‍) ബ്ലാസ്റ്റര്‍, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയുണ്ട്.

 

 

Top