പോക്കോ എം 2 പ്രോ ഇന്ന് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും

പോക്കോ എം 2 പ്രോ ഇന്ന് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തും. ഫ്‌ളിപ്പ്കാര്‍ട്ട് വഴി മാത്രമായാണ് ഇതിന്റെ വില്‍പ്പന നടക്കുന്നത്.

പോക്കോ എം 2 പ്രോയുടെ 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയില്‍ 13,999 രൂപയും, 6 ജിബി + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 14,999 രൂപയുമാണ് വില വരുന്നത്. 6 ജിബി + 128 ജിബി മോഡലിന് 16,999 രൂപയും വില വരുന്നു. റ്റു ഷേഡ്‌സ് ബ്ലാക്ക്, ഔട്ട് ഓഫ് ബ്ലൂ, ഗ്രീന്‍, ഗ്രീനര്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. വില്‍പ്പന ഓഫറുകളില്‍ ആക്‌സിസ് ബാങ്ക് ബസ്സ് കാര്‍ഡിന് അഞ്ച് ശതമാനം തല്‍ക്ഷണ കിഴിവ്, ഫ്‌ലിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ അഞ്ച് ശതമാനം ക്യാഷ്ബാക്ക്, 1,556 രൂപയില്‍ നിന്ന് ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

6.7 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയുമായിട്ടാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഇത് 1080 x 2400 പിക്‌സല്‍ എഫ്എച്ച്ഡി + റെസല്യൂഷനും 20: 9 സിനിമാറ്റിക് ആസ്പാക്ട് റേഷിയേവും ലഭ്യമാക്കുന്നു. ഡിസ്‌പ്ലേയില്‍ ഒരു പഞ്ച്-ഹോള്‍ ഡിസൈനാണ് നല്‍കിയിട്ടുള്ളത്.

ക്വാഡ് ക്യാമറ സെറ്റപ്പാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ഈ ക്യാമറ മൊഡ്യൂളില്‍ 48 എംപി പ്രൈമറി ലെന്‍സാണ് ഉള്ളത്. ഇതിനൊപ്പം വൈഡ് ആംഗിള്‍ ഷോട്ടുകള്‍ക്കായി 8 എംപി സെന്‍സറും 5 എംപി മാക്രോ സെന്‍സറും ഡെപ്ത് ഇഫക്റ്റുകള്‍ക്കായി 2 എംപി ലെന്‍സും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെല്‍ഫികള്‍ക്കായി, പഞ്ച്-ഹോളിനുള്ളില്‍ 16 എംപി ക്യമറയാണ് നല്‍കിയിരിക്കുന്നത്.

ഒക്ടാ-കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 720 ജി പ്രോസസറാണ് ഈ സ്മാര്‍ട്ട്ഫോണില്‍ വരുന്നത്. ഈ ചിപ്‌സെറ്റ് ഫോണിന് മികച്ച പ്രവര്‍ത്തനക്ഷമത നല്‍കുന്നു. ഈ മിഡ് റേഞ്ച് ഗെയിമിംഗ് പ്രോസസര്‍ അഡ്രിനോ 618 ജിപിയുമായി ജോടിയാക്കിയിരിക്കുന്നു. 6 ജിബി റാമും 64 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷനുമായാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 10 ഒ.എസ് ബേസ്ഡ് എംഐയുഐ 11 ഒഎസാണ് സോഫ്റ്റ്വയര്‍. സൈഡ് പാനലിന്റെ വലതുവശത്തായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ നല്‍കിയിട്ടുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ നല്‍കിയിട്ടുള്ളത്.

Top