പോക്കോ എം2 പ്രോ സ്മാര്‍ട്‌ഫോണിന്റെ അടുത്ത വില്‍പ്പന ജൂലെ 30ന്

പോക്കോ M2 പ്രോ സ്മാര്‍ട്ട്‌ഫോണിന്റെ അടുത്ത വില്‍പ്പന ജൂലൈ 30ന് ആരംഭിക്ക്ും. ഷവോമിയുടെ സബ് ബ്രാന്‍ഡായിരുന്ന പോക്കോ സ്വതന്ത്ര ബ്രാന്റായതിന് ശേഷമുള്ള രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണാണ് M2 പ്രോ. ജൂലൈ 30ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്‌ലിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പ്പന നടക്കുന്നത്. 13,999 രൂപ മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്.

4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിനാണ് ഈ വില. 6 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയാണ് വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 16,999 രൂപയാണ് വില വരുന്നത്. ഡിവൈസ് റ്റു ഷേഡ്‌സ് ബ്ലാക്ക്, ഔട്ട് ഓഫ് ബ്ലൂ, ഗ്രീന്‍, ഗ്രീനര്‍ എന്നീ നിറങ്ങളില്‍ ലഭ്യമാകും.

6.7 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയുമായിട്ടാണ് പോക്കോ എം2 പ്രോ പുറത്തിറക്കിയിരിക്കുന്നത്. ഇത് 1080 x 2400 പിക്‌സല്‍ എഫ്എച്ച്ഡി + റെസല്യൂഷനും 20: 9 സിനിമാറ്റിക് ആസ്പാക്ട് റേഷിയേവും നല്‍കുന്നു. ഡിസ്‌പ്ലേയില്‍ ഒരു പഞ്ച്-ഹോള്‍ ഡിസൈനാണ് നല്‍കിയിട്ടുള്ളത്. ഇതൊരു മികച്ച ഡിസ്‌പ്ലെയാണ്. വീഡിയോ സ്ട്രീമിങ്, ഗെയിമിങ് എന്നിവയ്ക്ക് സ്മാര്‍ട്ട്‌ഫോണുകളെ ആശ്രയിക്കുന്നവര്‍ക്ക് ലഭിക്കുന്ന വലിയ ഡിസ്‌പ്ലെകളില്‍ ഒന്ന് തന്നെയാണ് പോക്കോ പുതിയ ഡിവൈസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പോക്കോ എം2 പ്രോ സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ പാനലില്‍ ക്വാഡ് ക്യാമറ സെറ്റപ്പാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഈ ക്യാമറ മൊഡ്യൂളില്‍ 48 എംപി പ്രൈമറി ലെന്‍സാണ് ഉള്ളത്. ഇതിനൊപ്പം വൈഡ് ആംഗിള്‍ ഷോട്ടുകള്‍ക്കായി 8 എംപി സെന്‍സറും 5 എംപി മാക്രോ സെന്‍സറും ഡെപ്ത് ഇഫക്റ്റുകള്‍ക്കായി 2 എംപി ലെന്‍സും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെല്‍ഫികള്‍ക്കായി, പഞ്ച്-ഹോളിനുള്ളില്‍ 16 എംപി ക്യമറയാണ് നല്‍കിയിരിക്കുന്നത്. കുറഞ്ഞ ലൈറ്റിലും മികച്ച സെല്‍ഫികള്‍ എടുക്കാനായി ഫ്രണ്ട് ക്യാമറ ‘നൈറ്റ് മോഡ്’ ഫീച്ചറും നല്‍കിയിട്ടുണ്ട്.

ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 720 ജി പ്രോസസറിന്റെ കരുത്തിലാണ് സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് 10 ഒ.എസ് ബേസ്ഡ് MIUI 11 ഒഎസാണ് സോഫ്റ്റ്വയര്‍. 5,000 എംഎഎച്ച് ബാറ്ററിയാണ്.

Top