പോക്കോ എഫ്3 ജിടി സ്മാര്‍ട്‌ഫോണ്‍ ഇന്ന് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക്

പോക്കോ എഫ്3 ജിടി സ്മാര്‍ട്ടഫോണ്‍ ഇന്ന് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തും. ഉച്ചയ്ക്ക് 12 മുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. ഇന്ത്യയില്‍ പോക്കോ എഫ്3 ജിടി സ്മാര്‍ട്ട്‌ഫോണിന്റെ 6 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള മോഡലിന് 26,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 28,999 രൂപ വിലയുണ്ട്. 8 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള മോഡലിന് 30,999 രൂപയാണ് വില. പോക്കോ ലോഞ്ച് ഓഫറായി ഈ ഡിവൈസിന് വിലക്കിഴിവ് നല്‍കുന്നു. ആദ്യ ആഴ്ചയില്‍, പോക്കോ എഫ് 3 ജിടി യഥാക്രമം 25,999 രൂപ, 27,999 രൂപ, 29,999 രൂപ എന്ന നിരക്കിലും രണ്ടാം ആഴ്ചയില്‍ ഈ ഡിവൈസ് യഥാക്രമം 26,499 രൂപ, 28,499 രൂപ, 30,499 രൂപ എന്നീ വിലയും ലഭ്യമാകും.

പോക്കോ എഫ്3 ജിടി സ്മാര്‍ട്ട്‌ഫോണില്‍ 6.67 ഇഞ്ച് 10-ബിറ്റ് അമോലെഡ് പാനലാണ് ഉള്ളത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലെയാണ് ഇത്. ഈ ഡിസ്‌പ്ലേ എച്ച്ഡിആര്‍ 10+, ഡിസി ഡിമ്മിംഗ് സപ്പോര്‍ട്ട് എന്നിവയുമായി വരുന്നു. അമോലെഡ് പാനലുമായി വരുന്ന പോക്കോയുടെ ആദ്യത്തെ സ്മാര്‍ട്ട്ഫോണാണ് പോക്കോ എഫ്3 ജിടി. മീഡിയടെക് ഡൈമെന്‍സിറ്റി 1200 എസ്ഒസിയാണ് ഈ ഡിവൈസിന് കരുത്ത് നല്‍കുന്നത്. ആന്‍ഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐയിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

64 മെഗാപിക്‌സല്‍ പ്രൈമറി ഷൂട്ടര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറ, മാക്രോ ലെന്‍സുള്ള 2 മെഗാപിക്‌സല്‍ ക്യാമറ എന്നിവ ഉള്‍ക്കൊള്ളുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറസെറ്റപ്പാണ് പോക്കോ എഫ് 3 ജിടിയില്‍ ഉള്ളത്. പിന്‍ ക്യാമറകള്‍ക്ക് 4കെ 30 എഫ്പിഎസ് വീഡിയോകള്‍ ഷൂട്ട് ചെയ്യാന്‍ കഴിയും, ഫ്രണ്ട് ക്യാമറയുടെ വീഡിയോ ശേഷി 30 എഫ്പിഎസില്‍ 1080പി ആണ്. 16 മെഗാപിക്‌സല്‍ ക്യാമറയാണ് ഡിവൈസില്‍ ഉള്ളത്. 5,065 എംഎഎച്ച് ബാറ്ററിയാണ് പോക്കോ തങ്ങളുടെ എഫ് സീരിസിലെ പുതിയ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുള്ളത്.

Top