പോക്കോ എഫ്3 ജിടി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലെത്തി

പോക്കോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. പോക്കോ എഫ്3 ജിടി എന്ന സ്മാര്‍ട്ട്‌ഫോണ്‍ കിടിലന്‍ സവിശേഷതകളുമായിട്ടാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. മീഡിയടെക് ഡൈമന്‍സിറ്റി 1200 എസ്ഒസി, 5065 എംഎഎച്ച് ബാറ്ററി, 65W ഫാസ്റ്റ് ചാര്‍ജിങ്, 64എംപി പ്രൈമറി ക്യാമറ, 120 ഹെര്‍ട്‌സ് ഡിസ്‌പ്ലെ എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകള്‍.

6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 26,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 28,999 രൂപയും 8ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 30,999 രൂപയുമാണ് വില. ഈ ഡിവൈസുകള്‍ക്കെല്ലാം ഓഗസ്റ്റ് 2 വരെ 1000 രൂപ കിഴിവും ഓഗസ്റ്റ് 9 വരെ 500 രൂപ കിഴിവും നല്‍കുമെന്ന് പോക്കോ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 24ന് ഈ ഡിവൈസുകളുടെ പ്രീ ഓര്‍ഡറുകള്‍ ആരംഭിക്കും. ജൂലൈ 24ന് ഫ്‌ലിപ്പ്കാര്‍ട്ട് വഴിയാണ് ഡിവൈസ് വില്‍പ്പനയ്ക്ക് എത്തുന്നത്. പ്രിഡേറ്റര്‍ ബ്ലാക്ക്, ഗണ്‍മെറ്റല്‍ സില്‍വര്‍ എന്നീ രണ്ട് കളര്‍ വേരിയന്റുകളില്‍ ഡിവൈസ് ലഭ്യമാകും.

6.67 ഇഞ്ച് ടര്‍ബോ അമോലെഡ് ഡിസ്‌പ്ലെയാണ് ഈ ഡിവൈസില്‍ നല്‍കിയിട്ടുള്ളത്. എച്ച്ഡിആര്‍ 10+ സപ്പോര്‍ട്ട്, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 480 ഹെര്‍ട്‌സ് ടച്ച് സാമ്പിള്‍ റേറ്റ് എന്നീ സവിശേഷതകളും ഈ ഡിസ്‌പ്ലെയ്ക്ക് ഉണ്ട്. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നല്‍കുന്നത് മീഡിയടെക് ഡൈമന്‍സിറ്റി 1200 എസ്ഒസിയാണ്. ഗെയിമിങിന് ആവശ്യമായ സവിശേഷതകളുള്ള ഡിവൈസില്‍ വേപ്പര്‍ ചേമ്പര്‍ കൂളിങ് സംവിധാനവും പോക്കോ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എഫ്/1.65 അപ്പര്‍ച്ചര്‍ ലെന്‍സുള്ള 64 മെഗാപിക്‌സല്‍ മെയിന്‍ ഷൂട്ടര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ മൊഡ്യൂളാണ് ഇതിലുള്ളത്. മുന്‍വശത്ത് സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 16 മെഗാപിക്‌സല്‍ ക്യാമറയും നല്‍കിയിട്ടുണ്ട്. വലതുവശത്ത് സുരക്ഷയ്ക്കായുള്ള ഫിങ്കര്‍പ്രിന്റെ സ്‌കാനര്‍ പവര്‍ ബട്ടനൊപ്പം നല്‍കിയിട്ടുണ്ട്. 5,065 എംഎഎച്ച് ബാറ്ററിയാണ് പോക്കോ തങ്ങളുടെ എഫ് സീരിസിലെ പുതിയ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുള്ളത്.

 

Top