പോക്കോ എഫ്1 ന്റെ വില കുറച്ചു. 17999 രുപ മുതല്‍ ഫോണ്‍ ലഭ്യമാകും

വോമിയുടെ സബ് ബ്രാന്റ് പോക്കോ പോക്കോ എഫ്1 ന്റെ വില കുറച്ചു. ഇപ്പോള്‍ വിപണിയില്‍ ഉള്ള ഏറ്റവും വില കുറഞ്ഞ സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍ ഫോണ്‍ ആണ് പോക്കോ എഫ്1.

പോക്കോ എഫ് 1ന്റെ പുതിയ വില തുടങ്ങുന്നത് 17,999 രൂപയ്ക്കാണ്. ഈ ബേസ് മോഡലില്‍ 6ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറിയാണ് ഉണ്ടാകുക. 128ജിബി ഇന്റേണല്‍ മെമ്മറി 8ജിബി റാം പതിപ്പിന് വില 20,999 രൂപയാണ്. എന്നാല്‍ 256 ഇന്റേണല്‍ സ്റ്റോറേജ് പതിപ്പിന് വില 27,999 രൂപയായിരിക്കും.

4,000 mAh ആണ് ഫോണിന്റെ ബാറ്ററി കപ്പാസിറ്റി. ലിക്വിഡ് കൂളിംഗ് സംവിധാനവും ഫോണിലുണ്ട്.

ഐഫോണ്‍ Xലേതിന് സമാനമായ നോച്ചോട് കൂടിയ 6.8 ഇഞ്ച് FHD+ ഡിസ്പ്ലേ, ഐആര്‍ ഫെയ്സ് അണ്‍ലോക്ക് സാങ്കേതികവിദ്യയോട് കൂടിയ 20MP മുന്‍ ക്യാമറ, 12 എംപി + 5 എംപി ഇരട്ട പിന്‍ക്യാമറ, മെറ്റല്‍ യൂണീബോഡി, USB ടൈപ്പ് C പോര്‍ട്ട് എന്നിവയെല്ലാമാണ് പ്രധാന സവിശേഷതകള്‍.

Top