വീണ്ടും വിപണിയില്‍ വിലക്കുറവ് പ്രഖ്യാപിച്ച് പോകോ എഫ് വണ്‍

വോമിയുടെ സഹസംരംഭമായ പോകോ മികച്ച പ്രത്യേകതകള്‍ കൊണ്ട് വിപണിയില്‍ താരമാണ്. ഇപ്പോഴിതാ കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ പോകോ എഫ്1 മോഡലിന്റെ വില കമ്പനി കുറച്ചിരിക്കുന്നു. 6ജിബി റാം+ 128ജിബി സ്റ്റോറേജ്യ വേരിയന്റിന് 20,999 രൂപയാണ് പുതിയ വില.

എം.ഐ കോം, ഫ്‌ളിപ്കാര്‍ട്ട് എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ വിലക്കുറവില്‍ സ്വന്തമാക്കാം. രണ്ടായിരം രൂപയാണ് കുറവ്. അതേസമയം പോകോ എഫ് വണ്‍ മോഡലിന്റെ മറ്റു വേരിയന്റ്കള്‍ക്ക് വിലയില്‍ മാറ്റമില്ല. കഴിഞ്ഞ ആഗസ്റ്റിലാണ് പോകോ എഫ് വണ്‍ മോഡല്‍ ഇന്ത്യയില്‍ അവതരിച്ചത്. അതിന് ശേഷം ഇത് രണ്ടാം തവണയാണ് ഈ മോഡലിന്റെ വില കുറക്കുന്നത്.

Top