പിഎന്‍ബി തട്ടിപ്പ്; നീരവ് മോദിയുടെ ബെല്‍ജിയത്തെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Nirav MODI

സിറ്റി ഓഫ് ബ്രസല്‍സ്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കോസിലെ വജ്രവ്യാപാരി നീരവ് മോദിയുടെ ബെല്‍ജിയത്തെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരം മരവിപ്പിച്ചു. രണ്ട് അക്കൗണ്ടുകളാണ് ബെല്‍ജിയം സര്‍ക്കാര്‍ മരവിപ്പിച്ചത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,578 കോടിയുടെ തട്ടിപ്പു നടത്തിയാണ് നീരവ് മോദി മുങ്ങിയിരിക്കുന്നത്. തട്ടിപ്പു നടത്തി നേടിയ കോടിക്കണക്കിനു രൂപ നീരവ് വിദേശരാജ്യങ്ങളിലെവിടെയോ നിക്ഷേപിച്ചിരിക്കുകയാണെന്നു എന്‍ഫോഴ്‌സ്‌മെന്റ് നേരത്തേ അറിയിച്ചിരുന്നു.

Top