പ്രധാനമന്ത്രിയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനം: പ്രതിഷേധം അറിയിച്ച് ചൈന

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ നയതന്ത്രതലത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ചൈന. മാര്‍ച്ച് ഒന്‍പതിനാണ് പ്രധാനമന്ത്രി അരുണാചല്‍പ്രദേശ് സന്ദര്‍ശിച്ചത്.

അരുണാചല്‍ പ്രദേശ്, ദക്ഷിണ ടിബറ്റ് ആണെന്നാണ് ചൈനയുടെ അവകാശവാദം. ഇന്ത്യയുടെ നീക്കം അതിര്‍ത്തിവിഷയം സങ്കീര്‍ണമാക്കുകയേ ഉള്ളൂവെന്നും ചൈനീസ് വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു.

യഥാര്‍ഥ നിയന്ത്രണ രേഖയില്‍നിന്ന് അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്നതിനാല്‍ തന്ത്രപരമായ പ്രാധാന്യംകൂടി സേല പാതയ്ക്കുണ്ട്. വടക്ക് ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന തവാങ്ങിലേക്ക് എല്ലാ കാലാവസ്ഥയിലും എത്തിച്ചേരാന്‍ തുരങ്കപാത സഹായിക്കും.

കൂടാതെ ചൈനയുമായുള്ള യഥാര്‍ഥ നിയന്ത്രണ രേഖ (എല്‍.എ.സി.) വഴിയുള്ള സ്ഥലങ്ങളിലേക്ക് സൈനികരുടെയും ആയുധങ്ങളുടെയും നീക്കത്തെയും കൂടുതല്‍ സുഗമമാക്കും.തേസ്പൂരില്‍നിന്ന് തവാങ്ങിലേക്കുള്ള ഒരു മണിക്കൂറിലധികം യാത്രാ സമയവും ഈ പാത കുറയ്ക്കും.

Top