പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യു.എ.ഇയില്‍; ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യു.എ.ഇയിലെത്തും. അബൂദബി സായിദ് സ്പോർട്സ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. നാളെ അബൂദബിയിലെ ഹിന്ദുക്ഷേത്രത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കും. അഹ് ലൻ മോദിയെന്ന പേരിലാണ് അബൂദബി സായിദ് സ്പോർട്സ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രിക്ക് വൻസ്വീകരണ പരിപാടിയൊരുക്കുന്നത്.

അബൂദബിയിലെ ഇന്ത്യൻ എംബസി, ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് എന്നിവ വിവിധ പ്രവാസി കൂട്ടായ്മകളുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ അമ്പതിനായിരത്തിലധികം പേർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഇതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ അറുപതിനായിരം കടന്നതായി സംഘാടകർ അവകാശപ്പെട്ടു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ആരംഭിക്കും

Top