ട്രെയിനിനു മുകളിൽ നിന്നു കത്തിക്കരിഞ്ഞ് യുവ പ്രക്ഷോഭകാരി ഞെട്ടി തരിച്ച് തമിഴകം . .

electric shock

ചെന്നൈ: സിനിമയില്‍ മാത്രം കണ്ട ആ രംഗം തമിഴ് മനസ്സിനെ ഞെട്ടിച്ചു. കണ്‍മുന്നില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യുന്ന പതിവ് ഇപ്പോഴും തമിഴകത്തുണ്ടെങ്കിലും ട്രെയിനിന് മുകളില്‍ കയറിയ പ്രക്ഷോഭകന്‍ നിന്നു കത്തുന്നത് ഇത് ആദ്യ സംഭവമാണ്.

ചെന്നൈയില്‍ കാവേരി പ്രക്ഷോഭത്തിനിടെ ടിണ്ടിവനത്ത് ട്രെയിന്‍ തടയല്‍ സമരത്തിനിടെ ട്രെയിനിന് മുകളിലേക്ക് കയറിയ പട്ടാളി മക്കള്‍ കച്ചി പ്രവര്‍ത്തകന്‍ രഞ്ജിത്ത് കുമാറാണ് ഹൈവോള്‍ട്ടേജ് ലൈനില്‍ തട്ടി കത്തിയത്. 70 ശതമാനത്തോളം പൊള്ളലേറ്റ് ട്രെയിനിന് മുകളില്‍ നിന്ന് തെറിച്ചുവീണ രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുച്ചേരി ജിപ്മറില്‍ പ്രവേശിപ്പിച്ച രഞ്ജിത്തിന്റെ നില ഗുരുതരമാണ്.

ബുധനാഴ്ച രാവിലെ ഗുരുവായൂര്‍ എക്‌സ്പ്രസ് തടയുന്നതിനിടെയായിരുന്നു ദുരന്തം. പിഎംകെ ജനറല്‍ സെക്രട്ടറി വടിവേല്‍ രാവണന്റെ നേതൃത്വത്തില്‍ ട്രെയിന്‍ തടയുന്നതിനിടെയാണ് ഏതാനും പ്രവര്‍ത്തകര്‍ ട്രെയിനിന് മുകളിലേക്ക് വലിഞ്ഞുകയറിയത്.

ഒപ്പമുള്ളവര്‍ അപകട സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയെങ്കിലും രഞ്ജിത്തും കൂട്ടരും മുന്നോട്ടുപോവുകയായിരുന്നു. ഇലക്ട്രിക് ലൈനില്‍ തട്ടിയ രഞ്ജിത്ത് നിന്ന് കത്തിയതിനൊപ്പം ഷോക്കിന്റെ ആഘാതത്തില്‍ തെറിച്ചുവീഴുകയായിരുന്നു.

Top