വ്യാജ ചിത്രം പ്രചരിപ്പിച്ചു; ദയാനിധി മാരനെതിരെ പരാതിയുമായി സാം പോള്‍

ചെന്നൈ: ചെന്നൈ സെന്‍ഡ്രലിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി ദയാനിധി മാരനെതിരെ പിഎംകെ സ്ഥാനാര്‍ത്ഥി സാം പോള്‍ പൊലീസില്‍ പരാതി നല്‍കി. മദ്യക്കുപ്പികളുമായി നില്‍ക്കുന്ന രീതിയില്‍ തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

തന്റെ വ്യാജ ചിത്രം ദയാനിധിയുടെ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ചാനലിലും സമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചെന്നാണ് സാം പോള്‍ പരാതി നല്‍കിയിരിക്കുന്നത്.

Top