മുന്നണി മാറ്റത്തെക്കുറിച്ചുളള ഒരു ചര്‍ച്ചയും ലീഗില്‍ നടന്നിട്ടില്ല: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം

തിരുവനന്തപുരം: മുന്നണി മാറ്റത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയും ലീഗില്‍ നടന്നിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. ഒരു വിവാഹവീട്ടില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍ കെടി ജലീലും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ സംസാരിച്ചിരുന്നു, എന്നാല്‍ ഇതിനെ മുന്നണി മാറ്റത്തിനുള്ള ചര്‍ച്ചയായി കാണാനാവില്ലെന്നും പിഎംഎ സലാം പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഒരു ചര്‍ച്ചയ്ക്ക് പോലും മുഖ്യമന്ത്രി തയ്യാറാവുന്നില്ല. വിദ്യാഭ്യാസ മേഖലയും കുത്തഴിഞ്ഞ നിലയിലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൈകൂലി വ്യാപകമാണ്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ യുക്രയിനില്‍ പോയി പഠിക്കാന്‍ കാരണം ഇവിടെ പഠന സൗകര്യമില്ലാത്തതാണ്. വഖഫ് – പിഎസ്സി വിഷയത്തില്‍ അടുത്ത ഘട്ടം സമരം ഉടനെ തുടങ്ങും. ഇതിന്റെ ഭാഗമായി ഈ മാസം 17 ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പി എം എ സലാം വ്യക്തമാക്കി.

 

Top