പ്രധാനമന്ത്രിയെ തോല്‍പ്പിക്കാനുള്ള അവസരം ലഭിച്ചാല്‍ ലീഗിന് സന്തോഷം മാത്രമേയുള്ളൂ;പിഎംഎ സലാം

മലപ്പുറം: പ്രധാനമന്ത്രിയെ തോല്‍പ്പിക്കാനുള്ള അവസരം ലഭിച്ചാല്‍ ലീഗിന് സന്തോഷം മാത്രമേയുള്ളൂവെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മൂന്നാം സീറ്റിനെ കുറിച്ച് ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ യാതൊരു അതൃപ്തിയുമില്ലെന്ന് പിഎംഎ സലാം പറഞ്ഞു.അത് സിപിഐഎമ്മിന്റെയും മാധ്യമങ്ങളുടെയും പ്രചരണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാമനാഥപുരത്ത് ലീഗ് വിജയിക്കുമെന്നും സലാം വ്യക്തമാക്കി. കേരളത്തിന്റെ ശാപമായി എസ്എഫ്‌ഐ മാറി. നേരത്തെ സിപിഐഎം കൊലപാതക രാഷ്ട്രീയം നടത്തി. ഇപ്പോള്‍ കലാലയങ്ങളിലേക്ക് കടന്നിരിക്കുകയാണ്. അധികാരത്തിന്റെ ദാര്‍ഷ്ട്യം വെച്ചാണ് ഇത് ചെയ്യുന്നത്. പുതിയ പ്രവണത സിപിഐഎം ഉണ്ടാക്കുകയാണ്. പഠിക്കുന്ന കാലത്ത് തന്നെ കുട്ടികളെ ക്രിമിനലുകളാക്കി വളര്‍ത്തുകയാണെന്നും പിഎംഎ സലാം ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി വാരണസിക്ക് പുറമെ മറ്റൊരു മണ്ഡലത്തില്‍ കൂടി മത്സിക്കുന്ന കാര്യം ബിജെപി പരിഗണിക്കുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്നാകും മോദി ജനവിധി തേടുകയെന്നാണ് സൂചന. ഇതിനായി തമിഴ്‌നാട്ടിലെ രാമനാഥപുരം മണ്ഡലം പരി?ഗണനയിലാണ്. നിലവില്‍ ലീഗിന്റെ നവാസ് കനിയാണ് മണ്ഡലത്തിലെ സിറ്റിംഗ് എംപി. ഇതിനോടാണ് പിഎംഎ സലാമിന്റെ പ്രതികരണം.

Top