ബോളിവുഡിന്റെ പ്രിയ താരം അമിതാഭ് ബച്ചന് പിറന്നാളാശംസകളുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ബോളിവുഡ് താരം അമിതാഭ് ബച്ചന് പിറന്നാളാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ട്വിറ്ററിലൂടെയാണ് മോദി ബിഗ് ബിക്ക് പിറന്നാളാശംസകള്‍ നേര്‍ന്നത്. ബോളിവുഡിന്റെ പ്രിയ താരത്തിന് ഇന്ന് 75 വയസ്സു തികയുകയാണ്.

1942 ഒക്ടോബര്‍ 11നാണ് ഹരിവംശ്‌റായ് ബച്ചന്റേയും തേജി ബച്ചന്റേയും പുത്രനായി അമിതാഭ് ബച്ചന്‍ ജനിച്ചത്.

ഇന്ത്യന്‍ സിനിമകള്‍ക്കു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1984ല്‍ പദ്മശ്രീയും, 2001ല്‍ പദ്മഭൂഷണും 2015ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

Top