രാജ്യത്തുടനീളം പബ്ലിക് വൈഫൈ നെറ്റ് വര്‍ക്കുകള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രം

ravi-shankar-prasad-

ന്യൂഡൽഹി: രാജ്യത്തെ പൊതു വൈഫൈ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി രാജ്യത്തുടനീളം പബ്ലിക് വൈഫൈ നെറ്റ് വര്‍ക്കുകള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രം. പബ്ലിക് ഡാറ്റാ ഓഫീസുകള്‍ (പിഡിഒ) വഴിയായിരിക്കും വൈഫൈ സേവനം എത്തിക്കുകയെന്നും പബ്ലിക് ഡാറ്റാ ഓഫീസ് അഗ്രഗേറ്റര്‍മാരുടെ നേതൃത്വത്തിൽ ചെറിയ കടകള്‍ക്കും പൊതു സേവന കേന്ദ്രങ്ങള്‍ക്കും പിഡിഒ ആവാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഈ പബ്ലിക് വൈഫൈ നെറ്റ് വര്‍ക്കുകള്‍ വഴിയുള്ള ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റിന് ലൈസന്‍സ് ഫീ ഉണ്ടായിരിക്കില്ല.

പിഎം- വൈഫൈ ആക്‌സസ് നെറ്റ് വര്‍ക്ക് ഇന്റര്‍ഫെയ്‌സ് അഥവാ ‘പിഎം-വാണി’ എന്നാണ് ഈ പദ്ധതിയുടെ പേരെന്നും ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കൊച്ചിയിൽ നിന്ന് ലക്ഷ ദ്വീപിലേക്ക് അതിവേഗ ബ്രോഡ്ബാന്റ് എത്തിക്കുന്നതിനുള്ള ആഴക്കടല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതിനും മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്.

Top