പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി  തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ അറിയിച്ചു. ഉച്ചക്ക് മൂന്നു മണി മുതല്‍ രാത്രി എട്ടുവരെയാണ് ഗതാഗത നിയന്ത്രണം.

കഴക്കൂട്ടം മുതല്‍ ശ്രീകാര്യം വരെയുള്ള ദേശീയപാതക്ക് സമാന്തരമായോ, ഗതാഗത തടസം ഉണ്ടാക്കുന്ന രീതിയിലോ, മറ്റു വാഹനങ്ങള്‍ക്ക് കടന്നു പോകുന്നതിന് തടസം ഉണ്ടാക്കുന്ന രീതിയിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ അനുവദിക്കുന്നതല്ല എന്നും കമ്മീഷണർ അറിയിച്ചു.

 

Top