2 ദിവസത്തിനിടെ പ്രധാനമന്ത്രി സന്ദര്‍ശിക്കുക 4 സംസ്ഥാനങ്ങള്‍; വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

ഡല്‍ഹി: രണ്ട് ദിവസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നാല് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. നാല് സംസ്ഥാനങ്ങളിലായി 50000 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. ഇന്ന് ഉത്തര്‍പ്രദേശില്‍ ഗൊരഖ്പുര്‍-ലഖ്‌നൗ, ജോധ്പുര്‍-സബര്‍മതി വന്ദേഭാരത് എക്‌സ്പ്രസുകളും മോദി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. ഇതോടെ രാജ്യത്ത് സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 25ആയി. ഛത്തീസ്ഗഢ്, തെലങ്കാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളാണ് മോദി സന്ദര്‍ശിക്കുന്നത്.

 

ഛത്തീസ്ഗഢില്‍ 7600 കോടിയുടെ പദ്ധതികള്‍ക്ക് മോദി തറക്കല്ലിടും. 2019ന് ശേഷം ആദ്യമായിട്ടാണ് മോദി ഛത്തീസ്ഗഢ് സന്ദര്‍ശിക്കുന്നത്. അടുത്ത വര്‍ഷം ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് നടക്കും. ദേശീയപാത നിര്‍മാണം, സയന്‍സ് കോളേജ് തുടങ്ങിയ പദ്ധതികള്‍ക്കാണ് തുടക്കം കുറിക്കുന്നത്. തെലങ്കാനയിലെ വാറങ്കലില്‍ 6100 കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. വാറങ്കലിലെ പ്രശസ്തമായ ഭദ്രകാളി ക്ഷേത്രത്തിലും മോദി സന്ദര്‍ശനം നടത്തും.

 

ഉത്തര്‍പ്രദേശ് നഗരങ്ങളായ ലഖ്‌നൗ-ഗൊരഖ്പുര്‍ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ആദ്യ മിനി വന്ദേഭാരത് ട്രെയിന്‍ ഓടുക. ജൂലൈ ഏഴിന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. ഉത്തര്‍പ്രദേശിന് ലഭിക്കുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിനാണ് സര്‍വീസ് തുടങ്ങുന്നത്. മിനി വന്ദേഭാരതിന് ഇരു നഗരങ്ങള്‍ക്കിടയിലുള്ള ദൂരം നാല് മണിക്കൂറായി കുറക്കാനാകുമെന്ന് റെയില്‍വേ അറിയിച്ചു. അയോധ്യ വഴിയായിരിക്കും

 

 

Top