സഭാ തർക്കത്തിൽ പ്രധാനമന്ത്രി ഇടപെടും : പി എസ് ശ്രീധരൻ പിള്ള

ൽഹി : സഭാ തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ. ഓർത്തഡോക്സ് , യാക്കോബായ നേതൃത്വങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തുമെന്ന് മിസ്സോറാം ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.

സംസ്ഥാനത്ത് നേരിടേണ്ടി വരുന്ന വിവേചനങ്ങളെപ്പറ്റി ക്രിസ്തീയ സഭകൾ നൽകിയ പരാതിയുടെ പുറത്താണ് പ്രധാനമന്ത്രിയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയതെന്നും ശ്രീധരൻപിള്ള പറഞ്ഞു.ക്രിസ്തുമസിന് ശേഷമുള്ള അടുത്ത ആഴ്ചയിൽ മൂന്ന് സീനിയർ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തുമെന്നും പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.

Top