പ്രധാനമന്ത്രിയുമായുള്ള സംവാദ പരുപാടി ‘മേം ഭി ചൗക്കിദാര്‍’ ഇന്ന്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സംവാദ പരുപാടിയായ മേം ഭി ചൗക്കിദാര്‍ ഇന്ന് നടക്കും. ഞാനും കാവല്‍ക്കാരന്‍ എന്ന മുദ്രാവാക്യവുമായി ഇന്ന് രാജ്യത്തെ അഞ്ഞൂറിലധികം കേന്ദ്രങ്ങളില്‍ സംവാദ പരിപാടി നടക്കും. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും സംവാദ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

വന്‍ പ്രചാരം നേടിയ ‘മേം ഭി ചൗക്കിദാര്‍’ ക്യാമ്പയിനിന് മാര്‍ച്ച് ആറിനാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ തുടക്കം കുറിച്ചത്. രാഹുല്‍ ഗാന്ധിയുടെ ‘ചൗക്കിദാര്‍ ചോര്‍ ഹേ'(കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പ്രചാരണത്തിന് മറുപടിയായാണ് മോദി പുതിയ ക്യാമ്പയിനുമായി രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി നേരത്തെ തന്നെ ബിജെപി നേതാക്കളും പ്രവര്‍ത്തകരുമടക്കമുള്ളവര്‍ ട്വിറ്ററിലെ തന്റെ പേരിനൊപ്പം ചൗക്കിദാര്‍ എന്നുകൂടി ചേര്‍ത്തിരുന്നു.

Top