വെങ്കയ്യ നായിഡുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ഡൽഹി: വെങ്കയ്യ നായിഡുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.യുവ അംഗങ്ങൾക്ക് അവസരം നൽകാൻ ഉപരാഷ്ടപതി വെങ്കയ്യ നായിഡുവിന് രാജ്യസഭയിൽ യാത്രയയപ്പ് നൽകി പ്രധാന മന്ത്രി പറഞ്ഞു.

രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ എം വെങ്കയ്യ നായിഡുവിന്റെ കാലാവധിയുടെ സമാപനത്തിൽ നന്ദി പറയാൻ നാമെല്ലാവരും ഇന്ന് ഇവിടെയുണ്ട്. ഈ സഭയെ സംബന്ധിച്ചിടത്തോളം ഇത് വളരെ വൈകാരിക നിമിഷമാണ്. സഭയുടെ നിരവധി ചരിത്ര മുഹൂർത്തങ്ങൾ നിങ്ങളുടെ സുന്ദരമായ സാന്നിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞു.

രാവിലെ 11 മണിക്ക് രാജ്യസഭയിൽ നടന്ന ചടങ്ങിലാണ് സഭാദ്ധ്യക്ഷന് യാത്രയയപ്പ് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ഉന്നത നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. ബുധനാഴ്ചയാണ് അദ്ദേഹം ഉപരാഷ്‌ട്രപതി സ്ഥാനം ഒഴിയുന്നത്. തുടർന്ന് ഓഗസ്റ്റ് 11 ന് ജഗ്ദീപ് ധൻകർ പുതിയ ഉപരാഷ്‌ട്രപതിയായി സ്ഥാനമേൽക്കും. മുഹറം, രക്ഷാ ബന്ധൻ എന്നിവയോട് അനുബന്ധിച്ച് ചൊവ്വ, വ്യാഴം ദിവസങ്ങളിൽ സഭ ചേരില്ല.

തിങ്കളാഴ്ച വൈകുന്നേരം ജിഎംസി ബാലയോഗി ഓഡിറ്റോറിയത്തിൽ എല്ലാ അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ നായിഡുവിന് മറ്റൊരു യാത്രയയപ്പ് ചടങ്ങ് ഉണ്ടായിരിക്കും. പ്രധാനമന്ത്രി നായിഡുവിന് മൊമന്റോ സമ്മാനിക്കുകയും വിടവാങ്ങൽ പ്രസംഗം നടത്തുകയും ചെയ്യും. നായിഡുവിന്റെ ഉപരാഷ്‌ട്രപതിയും രാജ്യസഭാ ചെയർമാനുമായിരുന്ന കാലയളവ് വിവരിക്കുന്ന ഒരു പ്രസിദ്ധീകരണം പ്രധാനമന്ത്രി പ്രകാശനം ചെയ്യും. തുടർന്ന് തുടർന്ന് അത്താഴവും ഉണ്ടായിരിക്കും.

 

Top