PM talks to students ahead of board exams

ന്യൂഡല്‍ഹി: ബോര്‍ഡ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രിയുടെ ഉപദേശം. മറ്റുള്ളവരോടല്ല, സ്വന്തത്തോടാണ് മല്‍സരിക്കേണ്ടതെന്ന് അദ്ദേഹം മന്‍ കി ബാത് റേഡിയോ പരിപാടിയുടെ 17ാമത്തെ എഡിഷനില്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് വിജയാശംസകള്‍ നേര്‍ന്ന മോദി മറ്റുള്ളവര്‍ അര്‍പ്പിക്കുന്ന പ്രതീക്ഷകളുടെ സമ്മര്‍ദത്തില്‍ വീണു പോവരുതെന്നും ഉപദേശിച്ചു.

നിങ്ങളുടെ ലക്ഷ്യം ആദ്യം നിര്‍ണയിക്കുക. അതിനുശേഷം സമ്മര്‍ദങ്ങള്‍ അകറ്റി മനസ്സിനെ സ്വതന്ത്രമാക്കുക . പരീക്ഷ എന്നത് മാര്‍ക്കുകള്‍ കൊണ്ട് മാത്രം അളക്കേണ്ടതല്ല. ഈ പരീക്ഷകളില്‍ എന്തു സംഭവിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം സ്വന്തത്തെ പരിമിതപ്പെടുത്താതെ കൂടുതല്‍ വലിയ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top