PM should have gone into reservation in private sector: Mayawati

ന്യൂഡല്‍ഹി: സ്വകാര്യമേഖലകളിലും സംവരണം നടപ്പിലാക്കണമെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി അദ്ധ്യക്ഷ മായാവതി. ജാതി സംവരണം മാത്രമല്ല സാമ്പത്തിക സംവരണവും ഇന്ത്യയില്‍ നടപ്പിലാക്കണം. പട്ടികജാതി -പട്ടികവര്‍ഗ്ഗം എന്നീ വിഭാഗങ്ങളില്‍ സംവരണാനുപാതം വര്‍ദ്ധിപ്പിക്കണം.

സംവരണത്തെ സംബന്ധിച്ച് പ്രധാനമന്ത്രി പാര്‍ഹലമെന്റില്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇവര്‍.

കൂടുതല്‍ പിന്നോക്ക വിഭാഗങ്ങളെ സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും മറ്റു മതത്തിലേക്ക് മാറുന്നവര്‍ക്കും സംവരണം നല്‍കണമെന്നും മായാവതി ആവശ്യപ്പെട്ടു.

പിന്നാക്ക ജാതിക്കാരുടെ കൈയില്‍ അധികാരം വന്നാല്‍ മാത്രമേ രാജ്യത്തിന് മാറ്റങ്ങള്‍ ഉണ്ടാകുകയുള്ളു എന്ന് മായാവതി പറഞ്ഞു.

Top