അമൂല്യമായ നിമിഷങ്ങള്‍; മയിലിന് ഭക്ഷണം കൊടുക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് മയിലിന് ഭക്ഷണം കൊടുക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാധ്യമങ്ങളിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അമൂല്യമായ നിമിഷങ്ങള്‍ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കൊപ്പം ഹിന്ദി കവിതയുടെ വരികളും ഉണ്ട്.

പ്രഭാതവ്യായമങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രി മയിലിന് ഭക്ഷണം കൊടുക്കുന്നത്. ഈ രീതി പതിവാണെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

Top