കോവാക്‌സിൻ രണ്ടാം ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലെത്തിയാണ് പ്രധാനമന്ത്രി വാക്സിനെടുത്തത്. മാർച്ച് ഒന്നിനാണ് മോദി ആദ്യ വാക്‌സിൻ സ്വീകരിച്ചിരുന്നത്.

കൊവിഡിന്റെ രണ്ടാം തരംഗം ഗുരുതരമാകുന്ന സാഹചര്യത്തിൽ ഇന്ന് വൈകിട്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട സുപ്രധാനമായ തീരുമാനങ്ങൾ ഇന്നുണ്ടായേക്കും. പ്രായഭേദമന്യേ വാക്സിൻ നൽകമണമെന്നതാണ് പ്രധാനപ്പെട്ട ആവശ്യം. സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്ന വാക്സിന്റെ അളവ് വർധിപ്പിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്.

എയിംസിലെ നഴ്സുമാരായ പുതുച്ചേരി സ്വദേശിനി പി.നിവേദ, പഞ്ചാബിൽ നിന്നുളള നിഷ ശർമ എന്നിവരാണ് പ്രധാനമന്ത്രിക്ക് വാക്സിന്റെ രണ്ടാം ഡോസ് നൽകിയത്.

Top