PM Quotes Rajiv Gandhi On Parliament Disruptions

ന്യൂഡല്‍ഹി: പ്രതിപക്ഷം തുടര്‍ച്ചയായി പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. ജനപ്രതിനിധികള്‍ക്ക് ആശയങ്ങള്‍ പങ്ക്‌വയ്ക്കാനും ചര്‍ച്ച ചെയ്യാനുമുള്ള വേദിയാണ് പാര്‍ലമെന്റെന്ന് രാജീവ് ഗാന്ധിയുടെ വാക്കുകള്‍ കടമെടുത്ത് നരേന്ദ്രമോദി പറഞ്ഞു.

നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

പാര്‍ലമെന്റിന്റെ അന്തസ് നിലനിര്‍ത്തുന്നതില്‍ പ്രതിപക്ഷത്തിനും പങ്കുണ്ട്. രാഷ്ട്രപതിയുടെ നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്. പാര്‍ലമെന്റ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്നവരുടെ അഭിപ്രായങ്ങള്‍ മാനിക്കുന്നുവെന്നും മോദി പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി എന്നിവരുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ നേരിട്ടത്.പാര്‍ലമെന്റ് നടക്കുന്നില്ലെങ്കില്‍ അതിന്റെ നഷ്ടം എല്ലാവര്‍ക്കുമാണ്. ചരക്ക് സേവന നികുതി ബില്‍ ഞങ്ങളുടെതാണെന്ന് പറയുന്നു. സത്യത്തില്‍ ഈ ബില്‍ ഞങ്ങളുടെതോ അതോ ജനങ്ങളുടെതോയെന്നും മോദി ചോദിച്ചു.

വിവിധ ബില്ലുകള്‍ പാസാക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യ ലാഭത്തിനായി പാര്‍ലമെന്റ് തടസപ്പെടുത്തുന്ന കാര്യം അംഗീകരിക്കാന്‍ കഴിയില്ല. വിവിധ മേഖലയില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ജനപ്രതിനിധികള്‍ ചര്‍ച്ച ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Top