സീതാറാം യെച്ചൂരിയുടെ മകന്റെ നിര്യാണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരിയുടെ നിര്യാണത്തില്‍ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദുരന്തത്തിലും, നികത്താനാവാത്ത നഷ്ടത്തിലും സീതാറാം യെച്ചൂരിയുടെ കുടുംബത്തിനെ ആദരാഞ്ജലികള്‍ അറിയിക്കുന്നതായി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

ആശിഷ് യെച്ചൂരിക്ക് 33 വയസ്സായിരുന്നു. ദില്ലിയില്‍ കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു ആശിഷ്. ഗുഡ്ഗാവിലുള്ള മേദാന്ത മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു ആശിഷ്.

 

Top