ഗാന്ധിയുടെ ശ്രേഷ്ഠമായ ആശയങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ നാം കൂട്ടായി പരിശ്രമിക്കണം: പ്രധാനമന്ത്രി

ഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ ചരമദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു. രാഷ്ട്രത്തെ ധീരമായി സംരക്ഷിച്ച എല്ലാ മഹാന്മാര്‍ക്കും രക്തസാക്ഷി ദിനത്തില്‍ പധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. ‘ബാപ്പുവിന്റെ പുണ്യ ദിവസം അദ്ദേഹത്തെ സ്മരിക്കുന്നു.  അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ ആശയങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ നാം കൂട്ടായി പരിശ്രമിക്കണം .’ – പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഇന്ന്, രക്തസാക്ഷി ദിനത്തില്‍, നമ്മുടെ രാഷ്ട്രത്തെ ധീരമായി സംരക്ഷിച്ച എല്ലാ മഹാന്മാര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്നു. അവരുടെ സേവനവും ധീരതയും എന്നും ഓര്‍മ്മിക്കപ്പെടും – എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 

Top