മോദിയുടെ യാത്ര ഇനി ബോയിങില്‍; അടുത്ത വര്‍ഷം വിമാനം വ്യോമസേനയ്ക്ക് കൈമാറും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രകള്‍ക്കായി ബോയിംഗ് എത്തുന്നു. 2020 ജൂണില്‍ വിമാന നിര്‍മാണ കമ്പനിയായ ബോയിങ് വിമാനം വ്യോമസേനക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി ബോയിങ് 777-300 ഇ.ആര്‍ വിമാനമാണ് മോദിക്കായി മാറ്റങ്ങള്‍ വരുത്തി കമ്പനി നിര്‍മ്മിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സഞ്ചരിക്കുന്ന 747-200ബി വിമാനത്തോട് കിടപിടിക്കുന്നതായിരിക്കും മോദിയുടേയും വിമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശത്രുക്കളുടെ റഡാര്‍ കണ്ണുകളെ പോലും കബളിപ്പിക്കാന്‍ കഴിവുള്ളതാണ് ബോയിങ് 777 വിമാനം. നിലവില്‍ എയര്‍ ഇന്ത്യ ചാര്‍ട്ട് ചെയ്യുന്ന വിമാനങ്ങളിലാണ് പ്രധാനമന്ത്രി യാത്ര ചെയ്യുന്നത്. ഇതിന് പകരമായാണ് വ്യോമസേന പുതിയ വിമാനം വാങ്ങുന്നത്.

Top