PM Narendra Modi’s photos at petrol pumps violate code: Election Commission

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിലെ പെട്രോള്‍ പമ്പുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നതു തിരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

കൂടാതെ പാചകവാതക സബ്‌സിഡി ഉപേക്ഷിച്ചവര്‍ക്കു നന്ദി പറഞ്ഞുകൊണ്ട് മോദിയുടെ ചിത്രമുള്ള കത്തുകള്‍ എണ്ണക്കമ്പനികള്‍ നല്‍കുന്നതും ചട്ടലംഘനമാണെന്നു കമ്മിഷന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആവശ്യമായ നടപടിയെടുക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നേരത്തെ, പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിരിക്കുന്ന മോദിയുടെ പോസ്റ്ററുകള്‍ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനു കത്തുനല്‍കിയിരുന്നു.

അടുത്ത മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവ, മണിപ്പുര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകളും ബാനറുകളും എടുത്തുമാറ്റണമെന്നാണ് ആവശ്യം.

നേരത്തെ, പോളിംഗ് സ്റ്റേഷനുകള്‍ക്ക് അടുത്ത് സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകളും ബോര്‍ഡുകളും എടുത്തുമാറ്റുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചെയര്‍മാന്‍ നസിം സെയ്ദി വ്യക്തമാക്കിയിരുന്നു.

Top